1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2015

സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സഹമന്ത്രി മഹേഷ് ശര്‍മ ആറന്മുള വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് വിമാനത്താവളം സംബന്ധിച്ച പ്രസ്താവന നടത്തിയത്.

ചില ഗ്രാമീണ വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആറന്മുള ഈ പട്ടികയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറന്മുളയെ പൈതൃക ഗ്രാമമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകുമെന്നും വ്യോമയാന, ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

ചൈന്നെ കേന്ദ്രമായ കെജിഎസ് ഗ്രൂപ്പാണ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയത്. എന്നാല്‍ പ്രാദേശികമായ വലിയ എതിര്‍പ്പുകളും പരിസ്ഥിതി പ്രശ്‌നങ്ങളും കാരണം പദ്ധതി തടഞ്ഞു വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.