1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2016

സ്വന്തം ലേഖകന്‍: സിറിയയിലെ അല്‍ റായ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, ഇസ്ലാമിക് സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ തന്ത്രപ്രധാന നടരങ്ങളില്‍ ഒന്നായ അല്‍ റായ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്തതായാണ് സൂചന. ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനു ശേഷമാണ് വിമതര്‍ മുന്‍തൂക്കം നേടിയത്.

കുര്‍ദ്ദുകളുടെ നിയന്ത്രണമുള്ള അലെപ്പോയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചത്. ആക്രമണത്തില്‍ 23 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി പേരുടെ നില ഗുരുതരമാണ്. അലെപ്പോയുടെ അന്തരീക്ഷത്തില്‍ മഞ്ഞനിറമുള്ള പുക പടര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം തലസ്ഥാന നഗരമായ ദമാസ്‌കസിലെ ഒരു ഫാക്ടറിയിലുണ്ടായ ആക്രമണത്തില്‍ 200 തൊഴിലാളികളെ കാണാതായിട്ടുണ്ട്. 140 ഓളം പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ ഫാക്ടറി ആക്രമിച്ചത് ആരാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തമായിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു സംഘടനയുടെ പേര്‍ ജയ്‌ഷെ തഹ്‌റീര്‍ അല്‍ ഷാമിന്റേതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.