1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2016

സ്വന്തം ലേഖകന്‍: ഹിന്ദു ദൈവങ്ങളും മുസ്ലീം ചിഹ്നങ്ങളുമുള്ള ബാത്ത്‌റൂം മാറ്റുകള്‍ വില്‍പ്പനക്ക്, ആമസോണ്‍ പുലിവാലു പിടിച്ചു. ആമസോണ്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് വിവാദ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് എത്തിയത്. ക്രിസ്തുവിന്റെ ചിത്രങ്ങളുള്ള മാറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ആമസോണിനെതിരെ ‘ബോയ്‌കോട്ട് ആമസോണ്‍’ എന്നപേരില്‍ ഹാഷ് ടാഗ് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ഹിന്ദു ദേവതകള്‍, ഖുറാന്‍ ചിത്രങ്ങള്‍, യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ തുടങ്ങിയവ മാറ്റുകളില്‍ ഉള്‍പ്പെടുത്തിയത് മതപരമായ അവഹേളനമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

മുന്‍പും മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരില്‍ ആമസോണ്‍ വിവാദത്തില്‍ പെട്ടിരുന്നു. നേരത്തെ ഹിന്ദു ദേവതകളുടെ ചിത്രം അച്ചടിച്ച അടിവസ്ത്രങ്ങള്‍ വില്‍പനയ്ക്കുവെച്ചെന്ന പേരിലും സൈറ്റ് വിവാദത്തിലായിരുന്നു. സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായപ്പോള്‍ ആമസോണ്‍ മാപ്പു പറഞ്ഞ് തലയൂരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.