സ്വന്തം ലേഖകന്‍: ബ്രസീല്‍ ജയിലില്‍ കലാപം, 25 തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര ബ്രസീലിലെ ജയിലില്‍ രണ്ട് വിഭാഗം തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 25 പേര് കൊല്ലപ്പെട്ടത്. ഇതില്‍ ഏഴു പേരെ കഴുത്തറുത്തും ആറു പേരെ പൊള്ളലേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്.
റോറയ്മ സ്റ്റേറ്റിലെ ബോവ വിസ്തയിലെ ജയിലിലാണ് സംഭവം. സന്ദര്‍ശക സമയത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ ബന്ദിയാക്കിയിരുന്ന നൂറോളം സന്ദര്‍ശകരെ പിന്നീട് വിട്ടയച്ചു. കത്തികളും വടികളും വച്ചാണ് തടവുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്. തടവുകാരുടെ എണ്ണം നോക്കിയാല്‍ മാത്രമേ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
അനുവദനീയമായതിലും കൂടുതല്‍ തടവുകാരെ ജയിലില്‍ കുത്തിനിറച്ച അവസ്ഥയിലായിരുന്നു ജയില്‍. 740 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 1400 പേരെയാണ് കുത്തിനിറച്ചിരുന്നത്. ലോകത്ത് ഏറ്റവുമധികം തടവുകാരുള്ള രാജ്യങ്ങളില്‍ നാലാമതാണ് ബ്രസീല്‍. ഇവിടുത്തെ ജയിലുകളില്‍ ആറു ലക്ഷം പേര് കഴിയുന്നുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല