1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2016

സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മര്‍മ്മ പ്രധാന കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ കനത്ത ആക്രമണം, സംഘടനയുടെ അന്ത്യമടുത്തതായി സൂചന. ഭീകരരുടെ പ്രധാന കേന്ദ്രമായ മൂസില്‍ തിരിച്ചുപിടിക്കുന്നതിന് അമേരിക്കന്‍ സഹായത്തോടെ വന്‍ നീക്കം ആരംഭിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ടെലിവിഷനിലൂടെ അറിയിച്ചത്. യുദ്ധം ആരംഭിക്കുകയാണെന്നും വിജയം വളരെ അടുത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇറാഖി സര്‍ക്കാര്‍ സേനക്കൊപ്പം കുര്‍ദിഷ് സേനയും അമേരിക്കയുടെ കരവ്യോമ സേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്. ചരിത്രപരമായ യുദ്ധത്തില്‍ ഇറാഖികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നതായി യു.എസ് പ്രതിനിധി ബ്രെട്ട് മക്ഗര്‍ക് മാധ്യമങ്ങളെ അറിയിച്ചു. മൂസില്‍ തിരിച്ചുപിടിക്കാനുള്ള ആക്രമണത്തിന് സംയുക്ത സേനാ വിഭാഗം ദിവസങ്ങളായി ഒരുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇറാഖി സേന കരമാര്‍ഗം മൂസിലിലേക്ക് കടക്കുമ്പോള്‍ വ്യോമമാര്‍ഗം അമേരിക്കന്‍ സേന വഴിയൊരുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം തിരിച്ചുപിടിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ.എസ് സ്വമേധയാ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സന്നദ്ധമാകില്ലെന്ന് ഉറപ്പായിരിക്കെ, യുദ്ധം നാളുകള്‍ നീണ്ടുപോകാനാണ് സാധ്യത.

മൂസില്‍ ആക്രമണത്തില്‍ പങ്കെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം ആരംഭിച്ചതായും സര്‍ക്കാര്‍ സേനക്ക് തുടക്കത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും യുദ്ധരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30,000 ത്തോളം വരുന്ന ഇറാഖി സേനയും 4,000 കുര്‍ദിഷ് സൈനികരുമാണ് രംഗത്തുള്ളത്. 4,000 മുതല്‍ 8,000 വരെ ഐ.എസ് ഭീകരരാണ് മൂസിലില്‍ തമ്പടിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. 2014 ഇറാഖിലെ പ്രധാന നഗരമായ മൂസില്‍ ഐഎസ് പിടിച്ചടക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.