1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2016

സ്വന്തം ലേഖകന്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം, ജയം 15 വര്‍ഷത്തിനു ശേഷം. ഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ആതിഥേയരായ ഇന്ത്യ കിരീടമണിഞ്ഞത്. 21 നായിരുന്നു ഇന്ത്യന്‍ ജയം.

മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22 ആം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 70 ആം മിനിറ്റില്‍ ഫാബ്രിക് വാന്‍ ബൊകജാക് ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ 4–2 നു തോല്‍പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ആറുതവണ ചാംപ്യന്മാരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 4–3 നു പരാജയപ്പെടുത്തിയാണു ബെല്‍ജിയം ഫൈനലില്‍ കടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.