സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുകൂട്ടാന്‍ രാഖി സാവന്ത്. തെരഞ്ഞെടുപ്പു പ്രചാരണം ചൂടു പിടിക്കുമ്പോള്‍ വിവാദ നായിക രാഖി സാവന്താണ് ബിജെപി പ്രചാരണ റാലികളുടെ മുഖ്യ ആകര്‍ഷണം. സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. രാഖിയെ കൂടാതെ നടി സല്‍മ ആഘയും മുന്നണിക്കു വേണ്ടിയെത്തും.
ശരീര പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് രാഖി സാവന്ത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച വസ്ത്രമണിഞ്ഞും രാഖി വിവാദത്തിലായിരുന്നു. വിവാദത്തിലൂടെ എല്ലായ്പ്പോഴും മാധ്യമശ്രദ്ധപിടിച്ചു പറ്റുന്ന രാഖി അതേ തരംഗം റാലികളിലും ഉണ്ടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.
രാഖി ഗ്ലാമര്‍ താരമാണെങ്കിലും അത് തെരഞ്ഞെടുപ്പില്‍ ഗൗരവമായ വിഷയം ഉന്നയിക്കുന്നതിന് തടസമാകില്ലെന്ന് ആര്‍പിഐ പറയുന്നു. മുത്തലാഖ് വിഷയത്തില്‍ മോദി സര്‍ക്കറിന്റെ നിലപാടിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സല്‍മ ആഘയുടെ സാന്നിധ്യം മുസ്ലീം വോട്ടുകള്‍ ആകര്‍ഷിക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.
കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ താരം ബോളിവുഡ് നായകന് അര്ജ്ജുന് കപൂറാണ്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വിവിധ വേദികളില്‍ താരം പ്രചരണത്തിനെത്തും. ഉത്തര്‍ പ്രദേശിലെ പ്രമുഖ കോണ്‍ഗ്രന് നേതാവ് രാജ് ബബ്ബാറാണ് താരങ്ങളില്‍ മറ്റൊരു പ്രധാനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല