1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2017

സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്റെ ചാവേര്‍ ബോംബാക്രമണം, മരണം 140 കവിഞ്ഞു, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന. വെള്ളിയാഴ്ചയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ– ഷരീഫ് സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയത്. ഒട്ടേറെപ്പേര്‍ക്കു ഗുരുതരമായി പരുക്കേറ്റതനാല്‍ മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

അഫ്ഗാനിലെ ബാള്‍ക്ക് പ്രവിശ്യയിലാണ് മസാര്‍ ഇ–ഷരീഫ് സൈനിക താവളം സ്ഥിതിചെയ്യുന്നത്. വെള്ളിയാഴ്ച ഉച്ച പ്രാര്‍ത്ഥനയ്ക്കു ശേഷം സൈനികര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് വാഹനത്തിലെത്തിയ ഭീകരര്‍ വെടിവപ്പു നടത്തിയത്. ഗ്രനേഡുകളും റൈഫിളുകളും ഉപയോഗിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സൈനിക വേഷത്തില്‍ സൈനിക വാഹനത്തിലാണ് ഇവര്‍ എത്തിയത്. 10 പേരുണ്ടായിരുന്നു.

ക്യാമ്പിന്റെ കവാടത്തിലെത്തിയ ഇവര്‍ ആദ്യം വഴി ചോദിച്ചു. തുടര്‍ന്ന് വാഹനം ക്യാമ്പിലേക്ക് ഓടിച്ചുകയറ്റി. നാറ്റോ സൈന്യത്തിനൊപ്പം ചേര്‍ന്ന് തങ്ങളുടെ നേതാക്കളെ കൊല്ലുന്നതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. സംഭവത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.