സ്വന്തം ലേഖകന്‍: യുഎസില്‍ ‘ട്രംപ് ഇമ്പാക്ട്’, ജൂണ്‍ മാസത്തില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്, അനുയോജ്യരായ തൊഴിലാളികളെ ലഭിക്കാതെ വലഞ്ഞ് തൊഴില്‍ ദാതാക്കള്‍. ഇക്കഴിഞ്ഞ ജൂണില്‍ യുഎസിലെ തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും രാജ്യത്ത് ഈ പ്രവണത തുടരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
നിലവിലെ തൊഴില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ട്. യുഎസ് ലേബര്‍ റിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം തൊഴിലവസരങ്ങള്‍ 8 ശതമാനം വര്‍ധിച്ച് 6.2 മില്യണിലെത്തി. 2000ത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണിത്. നിര്‍മ്മാണ, ഉല്‍പ്പാദന മേഖലകളിലാണു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. സാമ്പത്തിക, അരോഗ്യ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്.
അനേകം തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്താല്‍ പല തൊഴില്‍ദാതാക്കള്‍ക്കും സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്താണു പല തൊഴില്‍ദാതാക്കളും കൂടുതല്‍ തൊഴില്‍ അപേക്ഷകരെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. ട്രംപ് അധികാരത്തിലെത്തിയ ശേഷം തൊഴില്‍ രംഗത്ത് ഉണ്ടാകുന്ന ആദ്യ ഉണര്‍വാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല