1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2017

സ്വന്തം ലേഖകന്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ വിജയിച്ചത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ ത്രികോണ മത്സരം നടന്ന മണ്ഡ!ലത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി.

നടനും രാഷ്ട്രീയ നേതാവുമായ വിനോദ് ഖന്നയുടെ മരണത്തോടെയാണ് ഗുര്‍ദാസ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് തരംഗത്തിനു മുന്നില്‍ വിലപ്പോയില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 നാണ് ഫലംപ്രഖ്യാപിച്ചത്. 2009 ല്‍ നേടിയ അട്ടിമറി വിജയത്തിനുശേഷം ഇവിടെ കോണ്‍ഗ്രസ് ജയിച്ചു കയറുന്നത് ആദ്യമായാണ്.

ആദ്യ റൗണ്ടില്‍ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ജാഖര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അടുത്ത അനുയായി കൂടെയാണ്. ലോക്‌സഭാ മുന്‍ സ്പീക്കറായ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍. ആറു മാസം മുന്‍പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചാബ് ബിജെപിയെയെയും സഖ്യകക്ഷികളെയും കൈവിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.