1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2018

സ്വന്തം ലേഖകന്‍: അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ വര്‍ഷം തടവ്. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ബ്രിട്ടീഷ് യുവതിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന് പത്തൊമ്പതുകാരന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണ്‍ലൈനായി കാര്‍ ബോംബ് ഗുര്ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ മെയിലാണ്. എന്നാല് ഇത് നിരീക്ഷിച്ച യുകെയിലെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു ഇതിനു പകരം വെച്ച് ഡെലിവറി ചെയ്യുകയായിരുന്നു. ഗുര്‍ജിതിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കുമായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.

‘കാമുകിയോടൊപ്പം ജീവിക്കാനും സര്വ്വകലാശാലയില് പഠനം തുടരാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നിങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. എന്നാല് ആഗ്രഹിച്ച കാര്യം നേടാന് സ്വന്തം അച്ഛന്റെ ജീവന് അപകടപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന്,’ വിധി പുറപ്പെടുവിക്കവെ ജഡ്ജി പറഞ്ഞു.

ക്രിപ്‌റ്റോ കറന്‌സി ഉപയോഗിച്ചാണ് ഓണ്‌ലൈനായി കാര്‌ബോംബിന് ഗുര്ജിത് ഓര്ഡര് ചെയ്യുന്നത്. ലിവര്‍പൂള് യൂണിവേഴ്റ്റിയില് മെഡിസിന് പഠനത്തിനായി അവസരം ലഭിച്ചിരിക്കെയാണ് കോടതി ശിക്ഷ വിധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.