1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11;30 ന് ദുബായിയില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആരോഗ്യവതിയായും ഊര്‍ജസ്വലയായും കാണപ്പെടുന്ന ശ്രീദേവിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബോളിവുഡ് നടന്‍ മോഹിത മര്‍വയുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

ആദ്യ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാഹ്നി കപൂര്‍ വിവാചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. ഈ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രങ്ങളില്‍ പതിവുപോലെ സുന്ദരിയായാണ് ശ്രീദേവി പ്രത്യക്ഷപ്പെടുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.