1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2018

സ്വന്തം ലേഖകന്‍: നാഗാലാന്‍ഡിലും ത്രിപുരക്കും പുറമെ മേഘാലയയിലും കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി സഖ്യം അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഗവര്‍ണര്‍ തളളി. ഇതോടെ സംസ്ഥാനത്ത് ബിജെപി എന്‍പിപി സഖ്യം സര്‍ക്കാരുണ്ടാക്കും. എന്‍പിപിയ്ക്ക് 19ഉം ബിജെപിക്ക് രണ്ട് സീറ്റുകളും ആണ് ഉളളത്.

എന്‍പിപി കൊണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രിയാവുക. ചൊവ്വാഴ്ച്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏറ്റവും വലിയ ഒറ്റക്കക്കക്ഷി തങ്ങളാണെന്ന അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് മേഘാലയയില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്.

60 അംഗ നിയമസഭയില്‍ 21 അംഗങ്ങളാണ് കോണ്‍ഗ്രസിനുളളത്. വലിയ ഒറ്റക്കക്ഷിയാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് 10 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതേസമയം രണ്ട് സീറ്റില്‍ വിജയിച്ച ബിജെപി ഇവിടെ പിഎ സാംഗ്മയുടെ നേതൃത്വത്തിലുളള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

അതേസമയം ചെറുകക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരും ബിജെപി സഖ്യത്തിന് പിന്തുണ നല്‍കി. യുഡിപിക്ക് ആറും പിഡിഎഫിന് നാലും സീറ്റുകളാണ് ഉളളത്.മൂന്ന് സ്വതന്ത്രരും മറ്റ് കക്ഷികളില്‍ നിന്നായി നാല് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.