1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2018

സ്വന്തം ലേഖകന്‍: തൃപുരയില്‍ സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പരക്കെ അക്രമം. ബിജെപി ഭരണം പിടിച്ചതിനു പിന്നാലെ തൃപുരയില്‍ വിവിധ ഇടങ്ങളില്‍ സിപിഎം ഓഫീസുകള്‍ക്കു നേരെ അക്രമം. പാര്‍ട്ടി ഓഫീസുകള്‍ അക്രമകാരികള്‍ നശിപ്പിച്ചു. ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കാനും ആരംഭിച്ചു. സൗത്ത് ത്രിപുരയിലെ ബലോനിയ കോളജ് സ്‌ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ തകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഫൈബര്‍ ഗ്ലാസില്‍ നിര്‍മിച്ച അഞ്ചടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തത്. ജെസിബി ഉപയോഗിച്ചായിരുന്നു ഇടച്ചിട്ടത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിമ അനാഛാദനം ചെയ്തത്.

ബലോനിയയിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തതിനു ശേഷമാണ് അക്രമികള്‍ പ്രതിമ!യ്ക്കു നേരെ തിരിഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സിപിഎം നേതാവ് തപസ് ദത്ത പറഞ്ഞു. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വഴിയോരങ്ങളില്‍ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.