1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2018

സ്വന്തം ലേഖകന്‍: ചൈനയുടെ നിയന്ത്രണം വിട്ട ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളില്‍ ഭൂമിയില്‍ പതിക്കും; അപകട മേഖലയില്‍ കേരളവും 8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യത. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ തിയാങ്‌ഗോങ് 1 ഒരാഴ്ചക്കകം ഭൂമിയിലേക്ക് പതിക്കുമെങ്കിലും എപ്പോള്‍ പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കൃത്യമായ വിവരം നല്‍കിയിട്ടില്ല.

ഏപ്രില്‍ ആദ്യവാരം ഇത് അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നാണ് അമേരിക്കയുടെ എയ്‌റോസ്‌പെയ്‌സ് കോര്‍പ്പറേഷന്റെ കണക്ക്കൂട്ടല്‍. മാര്‍ച്ച് 24 നും ഏപ്രില്‍ 19 നും ഇടക്ക് എത്തുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നിഗമനം. 2016 ല്‍ തങ്ങള്‍ക്ക് തിയാങ്‌ഗോങ്1 ന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും ചൈന അറിയിച്ചിരുന്നു.

നിലയത്തിന്റെ ചെറിയ അളവിലുള്ള അവശിഷ്ടങ്ങള്‍ മാത്രമെ ഭൂമിലേക്ക് എത്തൂ എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂരിപക്ഷം ഭാഗങ്ങളും അന്തരീക്ഷത്തില്‍ കത്തി നശിക്കും. എന്നാലും ഒരു ക്വിന്റലോളം ഭൂമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്. അതേ സമയം ഇതില്‍ നിന്നുള്ള ദ്രവീകരണ രൂപത്തിലുള്ളതും വിഷലിപ്തവുമായ ഹൈഡ്രാസിന്‍ ഇന്ധനം അപകടകരമാണെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2011ലാണ് ചൈന തിയാങ്‌ഗോങ്1 വിക്ഷേപിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.