സ്വന്തം ലേഖകന്‍: 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്രംപ് ജൂനിയറും ഭാര്യയും. താന്‍ വിവാഹ മോചിനാകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ് മകന് ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വ്യക്തമാക്കി.
12 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ട്രംപ് ജൂനിയറും വനേസയും അവസാനിപ്പിക്കുന്നത്. വിവാഹമോചനം തേടി ഇരുവരും പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ മോഡലാണ് വനേസ. വനേസയെ 2005ലാണ് ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.
മുന്‍പ് ഹോളിവുഡ് സൂപ്പര്‍ താരം ലിയാനോഡോ ഡി കാപ്രിയോയുമായി സ്നേഹത്തിലായിരുന്നു വനേസയെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോണള്‍ഡ് ട്രംപ് ഇപ്പോഴത്തെ ഭാര്യ മെലനിയയെ വിവാഹം ചെയ്ത് 10 മാസം കഴിഞ്ഞപ്പോഴാണു വനേസയും ട്രംപ് ജൂനിയറും വിവാഹിതരായത്.
കഴിഞ്ഞമാസം തപാലില്‍ വന്ന കവറിലെ വെളുത്തപൊടി കയ്യില്‍ പുരണ്ട വനേസയെയും അമ്മയെയും മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കവറിലുണ്ടായിരുന്നത് ധാന്യപ്പൊടിയായിരുന്നുവെന്നു പിന്നീടു കണ്ടെത്തി. ഒരാളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല