1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2018

സ്വന്തം ലേഖകന്‍: സ്വകാര്യ വിവര ചോര്‍ച്ച; ഫേസ്ബുക്കിന് വിപണിയില്‍ വന്‍ നഷ്ടം; ഓഹരിവില കുത്തനെ ഇടിഞ്ഞു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫെയ്‌സ്ബുക്ക് ഓഹരികള്‍ കുത്തനെ ഇടി!യുകയായിരുന്നു.

കഴിഞ്ഞ ഏഴുദിവസത്തിനിടെ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മാത്രം 1,000 കോടി ഡോളറാണ് (ഏകദേശം 65,025 കോടി രൂപ) നഷ്ടപ്പെട്ടത്. ഫെയ്‌സ്ബുക്ക് ഓഹരി 14 ശതമാനമാണ് ഇടിഞ്ഞത്. ഫെയ്‌സ്ബുക്കിലെ 17 ശതമാനം ഓഹരിയും സക്കര്‍ബര്‍ഗിന്റേതാണ്.

ഡേറ്റാ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് കോടീശ്വരന്‍മാരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗ് ഏഴാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ഓഹരി വിപണി ഇടിഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ലോകത്തിലെ 500 കോടീശ്വരന്‍മാരുടെ ആസ്തി 18,100 കോടി ഡോളര്‍ (ഏകദേശം 11.76 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.