1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2018

സ്വന്തം ലേഖകന്‍: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തതായി സൗദി വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആക്രമണം. യമനിലെ സആദയില്‍ നിന്നും രാവിലെ രണ്ട് തവണയാണ് റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. 

ഇരു ആക്രമണങ്ങളും റിയാദ് ആകാശത്ത് വച്ചുതന്നെ സൗദി വ്യോമസന തകര്‍ക്കുകയായിരുന്നു ആളപായമോ മറ്റോ റിപ്പാര്‍ട്ട് ചെയ്തിട്ടില്ല. ആകാശത്ത് വന്‍ സ്‌ഫോടന ശബ്ധം കേട്ടതായി മലയാളികളടക്കമുള്ള ദൃക്‌സാക്ഷികള്‍ പറഞ്ഞു.

യമന്‍ ഭാഗത്തുനിന്നും റിയാദിനുനേരെ ആക്രമണമുണ്ടായ കാര്യം സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ അഹ്ബാരിയ്യയാണ് പുറത്തുവിട്ടത്. മുമ്പും നിരവധി തവണ മിസൈല്‍ ആക്രമണമുണ്ടായിട്ടുണ്ട്. ഇറാന്‍ പിന്തുണയോടെയാണ് ഹൂതി വിമതര്‍ ആക്രമണം നടത്തുന്നതെന്ന് സൗദി അറേബ്യ ആരോപിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.