1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍. ഫ്രാന്‍സില്‍ പുകവലിക്കാരുടെ എണ്ണം 2017 ല്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ പത്തു ലക്ഷത്തോളം പേര്‍ ദിവസേനയുള്ള പുകവലി ഉപേക്ഷിച്ചതായി പബ്ലിക് ഹെല്‍ത്ത് ഫ്രാന്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. കൗമാരക്കാരുടെയും കുറഞ്ഞ വരുമാനമുള്ളവരുടെയും ഇടയില്‍ പുകവലി ഉപയോഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

2017ലെ റിപ്പോര്‍ട്ട് പ്രകാരം 18 വയസിനു മുകളിലുള്ള 26.9 ശതമാനം(1.22 കോടി) ആളുകളാണ് ദിവസേന പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. പത്തു ലക്ഷത്തോളം ആളുകളാണ് ദിവസേനയുള്ള പുകവലി നിര്‍ത്തിയത്.

പുകവലിവിരുദ്ധ പരിപാടികളാണ് പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത്. സിഗരറ്റ് പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പും സിഗരറ്റിന്റെ വില വര്‍ധിച്ചതുമെല്ലാം പുകവലി ഉപയോഗം നിര്‍ത്തുന്നതിന് കാരണമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.