സ്വന്തം ലേഖകന്‍: ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; വളര്‍ച്ചാനിര്‍ക്ക് 7.7%. ചൈനയെ മറികടന്ന ഇന്ത്യ ജനുവരി മാര്‍ച്ച് നാലാം പാദവര്‍ഷത്തില്‍ 7.7 ജി.ഡി.പി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതോടെയാണ് ഒന്നാമതായത്.
2017 18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ യഥാക്രമം 5.6 ശതമാനവും 6.3 ശതമാനവും ഏഴ് ശതമാനവും വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.3 ശതമാനം ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് വിലയിരുത്തിയിരുന്നത്.
സാധാരണ മഴ ലഭിച്ചാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 2018 19 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി കുറച്ചിരുന്നു. ഉയര്‍ന്ന ഇന്ധനവില അടക്കമുള്ളവ കണക്കിലെടുത്തായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല