1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: നിക്കി ഹാലിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; മൗലികാവകാശം പോലെത്തന്നെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് പ്രഖ്യാപനം. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യപോലൊരു മതേതര ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമര്‍ഹിക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്ന് ശക്തമായി പോരാടണമെന്നും നിക്കി ഹാലി പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സന്തോഷിപ്പിക്കുന്നു. ഇന്ത്യയും യു.എസും തമ്മിലുളള ബന്ധം ഊഷ്മളമായി കൊണ്ടിരിക്കുകയാണ്. യു.എസ് തങ്ങളേക്കാള്‍ കരുത്തരായവരോടാണ് ബന്ധം ആഗ്രഹിക്കുന്നത്.

അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ സന്തോഷിക്കുന്നുവെന്നും ഹാലി പറഞ്ഞു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഹാലി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ബിസിനസ് മേധാവികളെയും കാണും. സൗത് കരോലൈന ഗവര്‍ണറായിരിക്കവെ, 2014ല്‍ നിക്കി ഇന്ത്യ സന്ദര്‍ശിച്ച നിക്കിയുടെ രണ്ടാം വരവാണിത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.