സ്വന്തം ലേഖകന്‍: ട്രംപിനെ ഫോണ്‍ വിളിച്ചു പറ്റിച്ചതിന്റെ ഓഡിയോ പുറത്തുവിട്ട് പ്രമുഖ ഹാസ്യനടനായ ജോണ്‍ മെലന്‍ഡസ്. ജോണ്‍ മെലന്‍ഡസ് ആണ് ന്യൂജഴ്‌സിയിലെ സെനറ്റര്‍ ബോബ് മെനന്‍ഡസ് ആണെന്നു പറഞ്ഞു ട്രംപിനെ പറ്റിച്ചത്. ബുധനാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ജോണ്‍ പുറത്തുവിടുകയായിരുന്നു.
ജോണ്‍ ആദ്യം സ്വന്തം പേരിലാണ് വൈറ്റ്ഹൗസിലേക്കു വിളിച്ചത്. ട്രംപുമായി ബന്ധപ്പെടാനാകില്ലെന്നായിരുന്നു മറുപടി. പിന്നാലെ സെനറ്ററുടെ അസിസ്റ്റന്‍ന്റ് ആണെന്നുപറഞ്ഞു വിളിക്കുകയും ഒരു ബില്ലിനെക്കുറിച്ചു സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് വൈറ്റ്ഹൗസ് ഓപ്പറേറ്റര്‍ ജോണിനെ തിരിച്ചു വിളിക്കുകയും എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്ന ട്രംപിനെ കണക്ട് ചെയ്യുകയുമായിരുന്നു.
സെനറ്ററാണെന്നു കരുതി ട്രംപ് അതിര്‍ത്തിസുരക്ഷ, അനധികൃത കുടിയേറ്റക്കാരുടെ മക്കളെ വേര്‍പെടുത്തുന്ന വിവാദനയം, സുപ്രീം കോടതി ജഡ്ജിയുടെ ഒഴിവുനികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ജോണുമായി സംസാരിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല