സ്വന്തം ലേഖകന്‍: ട്രംപിനെ വെട്ടിലാക്കിയ ലൈംഗിക വിവാദത്തിലെ നായിക അറസ്റ്റില്‍; ഇത് ട്രംപിന്റെ പ്രതികാരമെന്ന് ആരോപണം.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടായിരുന്നതായി അവകാശപ്പെട്ട് രംഗത്തെത്തി വന്‍ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ പോണ്‍ നായിക സ്റ്റോമി ഡാനിയല്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒഹായോ സംസ്ഥാനത്തെ കൊളംബസില്‍ സ്ട്രിപ് ക്ലബില്‍ നൃത്തപരിപാടിക്കിടെ കാണികളിലൊരാളെ ദേഹത്തു സ്പര്‍ശിക്കാന്‍ അനുവദിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ഒഹായോ നിയമപ്രകാരം സ്ട്രിപ് ഡാന്‍സിനിടെ സ്പര്‍ശനം നിയമവിരുദ്ധമാണ്. നടപടി പകപോക്കലാണെന്ന് നടിയുടെ അഭിഭാഷകന്‍ ആരോപിച്ചു. ഒഹായോയിലെ കൊളംബസിലുള്ള ക്ലബില്‍ നിന്ന് അറസ്റ്റിലായ ഡാനിയേല്‍സിനെ 24 മണിക്കൂറിനുള്ളില്‍ പോലീസ് വിട്ടയച്ചു.
2006 ല്‍ ട്രംപുമായുണ്ടായിരുന്ന രഹസ്യബന്ധം വെളിപ്പെടുത്താതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹെനുമായി കരാറുണ്ടാക്കിയെന്നും പ്രതിഫലമായി 1.3 ലക്ഷം ഡോളര്‍ ലഭിച്ചെന്നും വെളിപ്പെടുത്തിയതോടെയാണു നടി വിവാദകേന്ദ്രമായത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു 2016 ഒക്ടോബറില്‍ ഒപ്പുവച്ച ഈ കരാറില്‍നിന്നു പിന്മാറുന്നതിനു നടി കോടതിയെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല