സ്വന്തം ലേഖകന്‍: ദേശീയ പതാകകള്‍ക്ക് ഒരേ നിറവും രൂപവും; ഓസ്ട്രേലിയ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡ്. ഓസ്ട്രേലിയ എത്രയും വേഗം പതാക മാറ്റണമെന്നാണ് ന്യൂസീലന്‍ഡിന്റെ ആക്ടിങ് പ്രധാനമന്ത്രി വിന്സ്റ്റന് പീറ്റേഴ്സ് ആവശ്യപ്പെട്ടു. സാദൃശ്യം കാരണം തുര്‍ക്കി സന്ദര്‍ശനസമയത്ത് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് രണ്ട് പതാകകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പീറ്റേഴ്സ് പറയുന്നു.
ന്യൂസീലന്‍ഡിന്റെ പതാകയുമായി നല്ല സാമ്യമുണ്ടെന്നും ആശയക്കുഴപ്പമുണ്ടാക്കുന്നതിനെക്കാള് നല്ലത് എത്രയും വേഗം പതാക മാറ്റുന്നതാണ് എന്നാണ് വിന്സ്റ്റന് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഞങ്ങളാണ് പതാക രൂപകല്‍പ്പന ചെയ്തത് . ഓസ്ട്രേലിയ അത് കോപ്പിയടിച്ചതാണ്’.അതുകൊണ്ട് ഇത്തരം ഒരു ആശയക്കുഴപ്പം ഉണ്ടാകുന്ന സ്ഥിതിക്ക് ഓസീസ് പതാക മാറ്റട്ടെ എന്നാണ് പീറ്റേഴ്സ് പറയുന്നത്.
എന്നാല്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ യെയും ആരോഗ്യ രംഗത്തെയും കുറിച്ച് ഉത്കണ്ഠപ്പെടേണ്ട സര്‍ക്കാര്‍ പതാക മാറ്റാന്‍ നടക്കുകയാണെന്നും പീറ്റേഴ്സിന്റെ വാക്കുകള്‍ ബാലിശമാണെന്നുമുള്ള വിമര്‍വുമായി പ്രതിപക്ഷ നേതാവ് സിമോണ്‍ ബ്രിഡ്ജ് രംഗത്തെത്തിയിണ്ട്. പ്രസവാവധിയില്‍ കഴിയുന്ന പ്രധാനമന്ത്രി ജസിന്ത ആര്ഡന് പകരക്കാരനായാണ് പീറ്റേഴ്സ് പ്രധാനമന്ത്രിപദം ഏറ്റെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല