1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2018

സ്വന്തം ലേഖകന്‍: ‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് ഇത്തവണ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്ന് ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ലെന്നും ബിപ്ലബ് പറഞ്ഞു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്ര മോദി 13 വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്നു. മോദിക്ക് പ്രായം ചെന്ന ഒരമ്മയുണ്ട്. എന്നാല്‍ അവര്‍ മോദിയുടെ വീട്ടിലല്ല താമസം. ഒരു ചെറിയ മുറിയിലാണ് ഇപ്പോള്‍ അവരുടെ താമസമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അഗര്‍ത്തലയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിപ്ലബ് ദേബ്.

വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിച്ച് ജലം ശുദ്ധീകരിക്കാന്‍ താറാവുകള്‍ക്ക് കഴിയുമെന്ന് അടുത്തിടെ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞിരുന്നു. മഹാഭാരത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സാങ്കേതികവിദ്യയും ഉണ്ടായിരുന്നുവെന്ന പ്രസ്താവനയും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദേബിന്റെ പുതിയ പ്രസ്താവനയും സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.