സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ലിമൊസിന് കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; ദുരന്തം ജന്മദിന പാര്‍ട്ടിയ്ക്കായി പോകുന്നതിനിടെ. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത്.
ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന് മറ്റൊരു കാറില്‍ ഇടിച്ച് സമീപത്തെ കടയുടെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നു 18 പേരും കാല്‍നടക്കാരായ രണ്ടുപേരുമാണ് മരിച്ചത്.
മരിച്ചവരില്‍ നാലുപേര്‍ സഹോദരിമാരാണ്. രണ്ടുപേര്‍ നവ ദമ്പതിമാരുമാണ്. ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോവകുന്നവരാണ് ലിമൊസിനില് ഉണ്ടായിരുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല