സ്വന്തം ലേഖകന്‍: 2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്. നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും ആഘാതങ്ങളെ ഇന്ത്യ അതിജീവിച്ചതിന്റെ സൂചനയാണ് ഈ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് നല്‍കുന്നതെന്നും ഐ എം എഫ് വിലയിരുത്തി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ കുറിച്ചുള്ള ഐ എം എഫിന്റെ വിലയിരുത്തല്‍ ശരിയാവുകയാണെങ്കില്‍, അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന വിശേഷണം ഇന്ത്യ വീണ്ടും സ്വന്തമാക്കും.
2017ലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി സ്വന്തമാക്കിയത് ചൈനയായിരുന്നു. ചൈനയ്ക്ക് 2018ല്‍ 6.6 ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാനിരക്കാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 6.9 ശതമാനം വളര്‍ച്ചയായിരുന്നു 2017ല്‍ ചൈന കൈവരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല