സ്വന്തം ലേഖകന്‍: എല്‍കെജി കുട്ടികള്‍ മിണ്ടാതിരിക്കാന്‍ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് ടീച്ചര്‍; ടേപ്പ് ഒട്ടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് ടീച്ചര്‍ക്ക് സസ്പെന്ഷന്. ഗുരുഗ്രാമിലെ സ്വകാര്യസ്കൂളിലാണ് സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.
മിണ്ടാതിരിക്കാന്‍ വേണ്ടിയാണ് ടീച്ചര്‍ കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്.
മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ മറ്റു കുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം. എന്തായാലും സ്കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല