1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2019

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നാസ് ഡെയിലി നിര്‍ത്തുന്നു; വികാരനിര്‍ഭമായ യാത്രാമൊഴിയുമായി നാസിന്റെ അവസാന വീഡിയോ. ഫേസ്ബുക്കിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഏറെ പ്രശസ്തമായ നാസ് ഡെയിലി വിഡീയോകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുന്നു. നുസൈര്‍ യസീന്‍ എന്ന നാസ് ആണ് ഈ വീഡിയോകള്‍ നിര്‍മ്മിക്കുന്നത്.

ലോകത്താകമാനം സഞ്ചരിച്ച് ദിവസവും വീഡിയോകള്‍ നിര്‍മ്മിച്ച് യൂടൂബിനു പകരം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് പ്രേക്ഷകരെ കാണിക്കുന്ന നാസിന് ആരാധകര്‍ ഏറെയാണ്. ഫേസ്ബുക്കില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതിനാലാണ് നാസ് ഫേസ്ബുക്കില്‍ മാത്രം വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത്.

ഡി.എസ്.എല്‍.ആര്‍ ക്യാമറയും മൈക്കും ഉപയോഗിച്ച് ചെയ്യുന്ന വീഡിയോകള്‍ രാത്രി എഡിറ്റ് ചെയ്ത് രാവിലെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. ഇസ്രായേലില്‍ നിന്നുള്ള നാസ് ലോകത്തെ വിവിധ ടത്തുമുള്ള സംസ്‌ക്കാരങ്ങളും ജീവിതരീതികളും കാഴ്ചക്കാരിലേക്ക് എത്തിക്കുന്നു.

നാസ് വീഡിയോകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് 1000 ദിവസങ്ങള്‍ പിന്നിടുകയും ചെയ്തു. ‘ഒരു മിനിറ്റ് കഴിഞ്ഞു, ഇനി നാളെ കാണാം,’ എന്ന തന്റെ ടാഗ്‌ലൈന്‍ പറഞ്ഞുകൊണ്ടാണ് നാസ് തന്റെ വീഡിയോകള്‍ അവസാനിപ്പിക്കുന്നത്.

ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോകളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒട്ടേറെ പ്രേക്ഷകരെ നേടിയെടുക്കാന്‍ നാസിന് കഴിഞ്ഞു. അറബ് വംശജനായ നാസ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എക്കണോമിക്‌സ് ബിരുദം കരസ്ഥമാക്കിയതിന് ശേഷം ‘വെണ്‍മോ’ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

അതിനിടെയാണ് ജോലി ഉപേക്ഷിച്ച ശേഷം ലോകം ചുറ്റി സഞ്ചരിക്കാനും വീഡിയോകള്‍ നിര്‍മ്മിക്കാനുമുള്ള തീരുമാനത്തിലേക്ക് നാസ് എത്തുന്നത്. 2016ലാണ് നാസ് തന്റെ ലോകം ചുറ്റലും, വീഡിയോ നിര്‍മ്മാണവും ആരംഭിക്കുന്നത്.

‘ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പത്ത് മിനിട്ടു മുന്‍പ് ഞാന്‍ കരയുകയായിരുന്നു. കാരണം, ഇന്നെനിക് വളരെ വിഷമമുള്ള ഒരു ദിവസമാണ്. ലോകം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടുള്ള എന്റെ യാത്രയ്ക്ക് ഇന്ന് സമാപനമാവുകയാണ്. 1000 ദിവസങ്ങള്‍ പിന്നിട്ടു. ഈ 1000 ദിവസത്തില്‍ ഓരോ ദിവസവും ഞാന്‍ ഓരോ വീഡിയോകള്‍ നിര്‍മ്മിക്കുകയായിരുന്നു. ഒരു ദിവസം പോലും ഞാന്‍ നഷ്ടപെടുത്തിയില്ല. ഞാന്‍ എങ്ങനെയാണ് ഇത് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കാരണം ഞാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഒരാളല്ല. എനിക്ക് അതിനുള്ള കഴിവോ ബുദ്ധിയോ ഇല്ല.

‘ലോകം മുഴുവന്‍ സഞ്ചരിക്കാനും വീഡിയോകള്‍ നിര്‍മ്മിക്കാനും ഇഷ്ടപെടുന്ന ഒരു കുട്ടി മാത്രമാണ് ഞാന്‍. എന്നെ ആശ്ചര്യപ്പെടുത്തുന്നത്, നിങ്ങള്‍ ആ കുട്ടിയോട് താല്പര്യം കാണിച്ചു, അവനെ സഹായിച്ചു, അവനെ ഫോളോ ചെയ്തു, അവന്റെ ഭ്രാന്തുകള്‍ക്ക് നിങ്ങള്‍ കൂട്ട് നിന്നു. 1000 ദിവസങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ ഒരു വ്യക്തിയായി വളരാന്‍ നിങ്ങള്‍ സഹായിച്ചു. അതിനു ഞാന്‍ നിങ്ങളെ എന്റെ അളവില്ലാത്ത നന്ദി അറിയിക്കുന്നു. എനിക്ക് യാത്ര പറയാന്‍ സമയമായി.

കാരണം എന്റെ യാത്ര അവസാനിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ തിരിച്ച് വരും. പക്ഷെ അതുവരെ…അതുവരെ…ഒരു മിനിറ്റായിരുക്കുന്നു. നമ്മുക്ക്. വീണ്ടും കാണാം,’ വികാരാധീനനായി നാസ് തന്റെ പ്രേക്ഷകരോട് യാത്ര പറയുന്നു. ‘ഞാന്‍ തിരികെ വരും, കൂടുതല്‍ വിശേഷങ്ങളുമായി, എനിക്ക് നിങ്ങളെ മിസ് ചെയ്യും, നല്ല തീരുമാനങ്ങള്‍ എടുക്കുക,’ എന്ന് എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

https://www.facebook.com/nasdaily/videos/2294732100572166/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.