1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2019

സ്വന്തം ലേഖകന്‍: പാകിസ്താന്‍ പുറത്തുവിട്ട അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങള്‍ 17 തവണ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് വിദഗ്ധര്‍. ഓപ്പറേഷനിടെ പിടിയിലായ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പാകിസ്താന്‍ മാധ്യമങ്ങള്‍ക്കു നല്‍കി. 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് പാക് അധികൃതര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വാഗ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ ഇന്ത്യക്കു കൈമാറുന്നതിനു തൊട്ടുമുമ്പാണ് വീഡിയോ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

താന്‍ പാകിസ്താന്റെ വ്യാമാതിര്‍ത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടെന്നും അഭിനന്ദന്‍ പറയുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പാരച്ചൂട്ടില്‍ നിലത്തിറങ്ങിയ തന്നെ പാക് സൈന്യമാണ് രക്ഷിച്ചതെന്നും അഭിനന്ദന്‍ പറയുന്നു. 17 തവണ ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

പാകിസ്താന്‍ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദന്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വീഡിയോയില്‍ വിമര്‍ശിക്കുന്നുമുണ്ട്. പാകിസ്താന്‍ സേന പ്രൊഫഷണല്‍ മികവോടെയാണു പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പോലും പൊലിപ്പിച്ചു കാട്ടുന്നുവെന്നും അഭിനന്ദന്‍ വീഡിയോയില്‍ പറയുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 9.20നാണ് അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്കു കൈമാറിയത്. വൈകിട്ട് അഞ്ചോടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഗാ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു.

വൈദ്യ പരിശോധനയടക്കം മണിക്കൂറുകള്‍ നടപടിക്രമങ്ങള്‍ നീണ്ടതാണ് അഭിനന്ദന്റെ തിരിച്ചുവരവ് വൈകിച്ചത്. അതിനിടെ അഭിനന്ദന്റെ കൈമാറ്റത്തിനു തൊട്ടുമുന്പും പാകിസ്താന്‍ ഇന്ത്യക്ക് മുന്നില്‍ ഉപാധികള്‍ വച്ചതായി റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.