സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം. വനിതകള്‍ക്കു മാത്രമായി മാര്‍ച്ച് 29ന് ബഹിരാകാശ നടത്തം സംഘടിപ്പിക്കുമെന്നു നാസ അറിയിച്ചു.
ഇപ്പോള്‍ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികരായ ആനി മക്ക്ലെയിന്, ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു മുമ്പ് വനിതകള്‍ ബഹിരാകാശത്തു നടന്നപ്പോള്‍ ഒപ്പം പുരുഷന്മാരും ഉണ്ടായിരുന്നു.
ബഹിരാകാശത്തു നടന്ന ആദ്യ വനിത സെറ്റ്ലാന സവിറ്റ്സ്ക്യ(1984) ആണ്. റഷ്യയുടെ വലന്റീന തെരഷ്കോവ ആദ്യമായി ബഹിരാകാശയാത്ര നടത്തിയശേഷം(1961) ഇതുവരെ 59 വനിതകള്‍ ബഹിരാകാശത്തു പോയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല