സ്വന്തം ലേഖകന്‍: ‘ബെഹ്നോം ഓര് ബായിയോം,’ മോദിയുടെ പ്രശ്സ്തമായ അഭിസംബോധന ‘ഭായിയോം ഓര് ബഹനോം,’ മിന് പ്രിയങ്ക ഗാന്ധിയുടെ തിരുത്ത്. മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ ബെഹ്നോം ഓര് ബായിയോം’ എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ ഭായിയോം ഓര് ബഹനോം എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.
ധികാരത്തില്‍ ഏറിയാല്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം നല്‍കുമെന്ന് കഴിഞ്ഞ് ദിവസമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ആഹ്വാനത്തെ സ്ത്രീകള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്.
രാഹുല്‍ മാത്രമല്ല സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും തന്റെ സ്ത്രീപക്ഷ നിലപാടിന് കൈയ്യടി നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് വിഭിന്നമായി തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രിയങ്ക സ്ത്രീകളെ അഭിസംബോധന ചെയ്ത രീതിയാണ് സോഷ്യല്‍ മീഡിയ വാഴ്ത്തുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല