സ്വന്തം ലേഖകന്‍: വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട ഓസ്‌ട്രേലിയന്‍ അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്; കുടുങ്ങാന്‍ കാരണം രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടയിത് മുട്ടന്‍ പണി. അധ്യാപിക കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ 20 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി ഇവരെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. ഇവരുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുമായി അധ്യാപിക രണ്ട് വര്‍ഷത്തോളം സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ വിനോദ യാത്രക്ക് കൂട്ടിക്കൊണ്ട് പോയി ബീച്ചിലും മറ്റിടങ്ങളിലും വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും രംഗങ്ങള്‍ അധ്യാപിക ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.
16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥിനികളുമായായിരുന്നു അധ്യാപികയുടെ സ്വവര്‍ഗ രതി. 2017ല്‍ ഒരു വിദ്യാര്‍ത്ഥിനിയുമായി 14 പ്രാവശ്യം അധ്യാപിക സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടു. 2013 മുതല്‍ ഇവര്‍ ഈ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയാണ്. ജൂലൈ 2018ല്‍ അധ്യാപക ജോലിയില്‍ നിന്നും ഇവരെ വിദ്യാഭ്യാസ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല