1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2019

സ്വന്തം ലേഖകന്‍: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്. വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാനായി 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം എസ്.ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എരുമേലി വെച്ചൂച്ചിറ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം താഴെയിറക്കാനായി പൊലീസ് നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല. എല്ലാവരും ദുര്‍ഗന്ധത്തെ തുടര്‍ന്ന് മൂക്കുപൊത്തി മാറി നില്‍ക്കുകയാണ് ചെയ്തത്. ഇതിനിടെ മൃതദേഹം താഴെയിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു ഒരാള്‍ രംഗത്തെത്തിയെങ്കിലും 5000രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്.

തുടര്‍ന്ന് സ്ഥലം എസ്.ഐ ഇ.ജി വിദ്യാധരന്‍ ഷൂസ് അഴിച്ചുവച്ച് 40ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറുകയായിരുന്നു. 15അടി ഉയരത്തില്‍ നിന്ന മൃതദേഹത്തിന്റെ കെട്ടഴിച്ച് സാവധാനം മൃതദേഹം താഴെയിറക്കുകയും തുടര്‍ന്നുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തു. എസ്.ഐയും സി.ഐ ദിലീപ് ഖാനും ഉള്‍പ്പെടുന്ന പൊലീസുകാരും ഒരു നാട്ടുകാരനും ചേര്‍ന്നാണ് മൃദേഹം കാട്ടുവള്ളി ഉപയോഗിച്ച് ഉയര്‍ത്താനും സഹായിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.