1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2019

സ്വന്തം ലേഖകന്‍: പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷ പ്രിയങ്കാ ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി.

പ്രിയങ്കാ ഗാന്ധി വാദ്ര അതിസുന്ദരിയാണെന്നും അവര്‍ തയ്യാറായിരുന്നെങ്കില്‍ അവരെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ ഒരുക്കമായിരുന്നു എന്നായിരുന്നു വസീം റിസ്‌വിയുടെ പരാമര്‍ശം. യു.പിയിലെ ഫൈസാബാദില്‍ നടന്ന കോണ്‍ഫറന്‍സിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘അതിസുന്ദരിയായ ഒരു സ്ത്രീയാണ് അവര്‍. അവര്‍ അല്പം നേരത്തെ വന്നിരുന്നെങ്കില്‍ എന്റെ സിനിമയില്‍ ഞാന്‍ അഭിനയിപ്പിച്ചേനെ. ഒരു മുസ്‌ലീം കഥാപാത്രമായിരുന്നു അത്. രാം ജന്മഭൂമിയെന്ന താന്‍ ഒരുക്കുന്നുന്ന ചിത്രത്തില്‍ ജാഫര്‍ ഖാന്റെ ഭാര്യയുടെ വേഷം ചെയ്യാന്‍ പ്രിയങ്കയെ തീര്‍ച്ചയായും ക്ഷണിക്കുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമുള്ള റിസ്‌വിയുടെ ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷറാദ് ശുക്ല ഇദ്ദേഹത്തിനെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിക്ക് പിന്നാലെ സെക്ഷന്‍ 354, 309 വകുപ്പുകള്‍ ചുമത്തി ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാം ജന്മഭൂമിയെന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് റിസ്‌വി. സനോജ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.