സ്വന്തം ലേഖകന്‍: ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ചാനലുകളില്‍ വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകളില്‍ ചിലത് വലിയ വാഗ്വാദങ്ങളിലേക്ക് വഴിവെക്കാറുണ്ടെങ്കിലും കയ്യാങ്കളികള്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി വക്താവിന്റെ ദേഹത്ത് വെള്ളം നിറച്ചുവെച്ച ഗ്ലാസ് വലിച്ചെറിഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രോഷം പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കോണ്‍ഗ്രസ് നേതാവ് അലോക് ശര്‍മ്മയും ബി.ജെ.പി വക്താവ് കെ.കെ ശര്‍മ്മയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ചര്‍ച്ചക്കിടെ പലവട്ടം അലോകിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. രോഷം അടക്കിനിര്‍ത്താന്‍ കഴിയാതെ വെള്ളം നിറച്ചുവെച്ച ഗ്ലാസ് കെ.കെ ശര്‍മ്മക്ക് നേരെയാണ് അലോക് വലിച്ചെറിഞ്ഞതെങ്കിലും വെള്ളം വീണത് അവതാരകന്റെ ദേഹത്തായിരുന്നു.
ഗ്ലാസ് പൊട്ടിച്ചിതറിയെങ്കിലും ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല. തുടര്‍ന്ന് ഈ പെരുമാറ്റത്തിന് അലോക് മാപ്പ് പറയണമെന്ന് കെ.കെ ശര്‍മ്മ ആവശ്യപ്പെട്ടെങ്കിലും തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെ.പി വക്താവ് ആദ്യം മാപ്പ് പറയട്ടെയെന്ന് അലോക് നിലപാടെടുത്തു. ഇതും പിന്നീട് വാക്കുതര്‍ക്കത്തിന് ഇടയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല