സ്വന്തം ലേഖകന്‍: അഡ്ജസ്റ്റ്മെന്റുകള്‍ക്ക് തയ്യാറാണോ എന്ന് ചോദിച്ച സഹസംവിധായകന്റെ നമ്പര്‍ പരസ്യമാക്കി സജിത മഠത്തില്‍. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോണ്‍വിളിയെക്കുറിച്ച് സജിത കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കാര്‍ത്തിക് എന്ന് പേരുള്ള സഹസംവിധായകനെതിരെയാണ് താരത്തിന്റെ ആരോപണം.
പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ട തന്നോട് അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ എന്ന് സഹസംവിധായകന് ചോദിച്ചു എന്നാണ് സജിത വ്യക്തമാക്കുന്നത്. ഇയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് താരത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന് കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാനുള്ള താല്പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
Sajitha Madathil
വലിയ പിന്തുണയാണ് താരത്തിന്റെ പോസ്റ്റിന് താഴെ ലഭിക്കുന്നത്. പലരും താരം നല്കിയ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫെന്നാണ് മറുപടി ലഭിച്ചതെന്ന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല