1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2019

സ്വന്തം ലേഖകന്‍: റഷ്യയില്‍ കള്ളന്മാര്‍ അടിച്ചുമാറ്റിയത് ടണ്‍കണക്കിന് ഭാരമുള്ള ഒരു പാലമാണ്. ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഏതായാലും പാലം കാണാതായതില്‍ അസ്വഭാവികതയുണ്ടെന്നാണ് അധികൃതരും പറയുന്നത്.

റഷ്യയിലെ ആര്‍ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്‌ക് റീജിയണിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായത്. പാലം ഉപയോഗശൂന്യമായിരുന്നു. ഇതിന് സമീപത്തായി മറ്റൊരു പാലം പണികഴിപ്പിച്ചിട്ടുണ്ട്. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളമുള്ള മധ്യഭാഗമാണ് കാണാതായത്.

മെയ് 16 ന് റഷ്യയിലെ സമൂഹമാധ്യമമായ വി.കെയിലാണ് ആദ്യം തകര്‍ന്ന പാലത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ നദിയില്‍ പാലത്തിന്റെ ഒരു ഭാഗം മുങ്ങിക്കിടക്കുന്നത് കാണാം. 10 ദിവസത്തിന് ശേഷം ഇതേ സ്ഥലത്തെ ചിത്രങ്ങള്‍ വി.കെയില്‍ വന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ നദിയില്‍ കിടക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ കാണാനില്ല എന്ന് വന്നതോടെയാണ് സംഗതി പുറംലോകമറിയുന്നത്. മാത്രമല്ല പാലത്തിന്റെതായി യാതാരു അവശിഷ്ടങ്ങളും പരിസരത്ത് കാണാനുണ്ടായിരുന്നില്ല.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട പാലത്തിലെ ഉരുക്ക് ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനായി മോഷ്ടാക്കള്‍ പാലത്തിന്റെ ഭാഗങ്ങള്‍ മാറ്റിയതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.