1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2019

സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന പേടിയും ആശങ്കയും കാരണമാണ് ബഹോറെ സറി ബഹാരി എന്ന യുവതി മനില വിമാനത്താവളത്തില്‍ കഴിയുന്നത്. ഫിലിപ്പീന്‍സില്‍ നടന്ന രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്‍റെ പ്രതിനിധിയായി പങ്കെടുത്തത് ഇവരാണ്.

ബഹാരിയെ അറസ്റ്റ് ചെയ്യാനായി ഇന്‍റര്‍പോളിന്‍റെ റെഡ് നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗവും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, അപ്പോഴും ഏത് രാജ്യമാണ് ബഹാരിയുടെ അറസ്റ്റിനായി റെഡ് നോട്ടീസിന് ആവശ്യമുന്നയിച്ചതെന്ന് മാത്രം വ്യക്തമാക്കിട്ടില്ല. ഏതയാലും ഇക്കാര്യത്തില്‍ രാജ്യാന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണിപ്പോള്‍ ബഹാരി.

2018 -ലാണ് ഇന്‍റര്‍പോള്‍ തനിക്കെതിരെ ഈ വേട്ടയാടല്‍ തുടങ്ങിയതെന്നും ഇറാന്‍റെ ആവശ്യപ്രകാരമാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു. താന്‍ പൊതുവേദിയിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് തനിക്കെതിരെയുള്ള ഈ വേട്ടയാടലെന്നും ബഹാരി പറയുന്നുണ്ട്. 1979 -ലെ ഇറാന്‍ വിപ്ലവത്തില്‍ സ്ഥാനഭ്രഷ്‍ടനാക്കിയ രാജാവ് മുഹമ്മദ് റിസ പഹ്‍ലവിയുടെ മകനായ റിസ പഹ്‍ലവിയെ താന്‍ പിന്തുണച്ചിരുന്നതായും അതാണ് ഇറാന്‍ തന്നെ ലക്ഷ്യമിടാന്‍ കാരണമെന്നും ബഹാരി പറയുന്നു.

മാത്രവുമല്ല താന്‍ നിരന്തരം പെണ്‍കുട്ടികളുടെയടക്കം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും പ്രശ്നമായിരുന്നിരിക്കണമെന്നും ബഹാരി പറയുന്നു. സാമൂഹ്യപ്രശ്നങ്ങളിലിടപെടുമെന്ന് തന്നെയാണ് ബഹാരി ഇപ്പോഴും വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന നിര്‍ബന്ധക്കാരി തന്നെയാണെന്നും അതിനാലാണ് അധ്യാപികയായതെന്നുകൂടി ബഹാരി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.