1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2019

സ്വന്തം ലേഖകൻ: തുര്‍ക്കിയില്‍ വിക്കിപീഡിയക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിക്കുന്നു. രണ്ടു വര്‍ഷമായി വിക്കി പീഡിയക്ക് വിലക്കേര്‍പ്പെടുത്തിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടി അഭിപ്രായ സ്വാതന്ത്രത്തിനുമലുള്ള കടന്നു കയറ്റമെന്ന് തുര്‍ക്കിയിലെ കോടതി അഭിപ്രായപ്പെട്ടു.

2017 ലാണ് തുര്‍ക്കിയില്‍ വിക്കിപീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. തുര്‍ക്കി ഐ.എസുള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നു എന്ന വിവരം വിക്കിപീഡിയയില്‍ വന്നതാണ് എര്‍ദൊഗാനെ ചൊടിപ്പിച്ചത്. ഈ പരാമര്‍ശം എടുത്തുകളയാന്‍ ആവശ്യപ്പെട്ടെങ്കിലും വിക്കിപീഡിയ ഇതിനു തയ്യാറായില്ല. ഇതേ തുടര്‍ന്ന് രാജ്യത്ത് വിക്കി പീഡിയയക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഇതിനെതിരെ വിക്കി പീഡിയ കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. കോടതി വിധിയെക്കുറിച്ച് സര്‍ക്കാര്‍ ഇതു വരെ ഒന്നും പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയില്‍ വിക്കിപീഡിയ ഉടന്‍ പുനസ്ഥാപിക്കുമോ എന്ന കാര്യവും കോടതി വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.