1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2019

സ്വന്തം ലേഖകൻ: 100 പേരുമായി പറന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. അപകടത്തില്‍ 14 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ടേക്ക് ഓഫിന് ശേഷം നിയന്ത്രണംവിട്ട വിമാനം സമീപത്തുള്ള ഇരുനിലകെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കസാഖ് സർക്കാർ വക്താവ് അറിയിച്ചു. സംഭവത്തിൽ കസാഖിസ്താൻ പ്രസിഡന്റ് ഖാസിം ജോമാർട്ട് അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.