1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2020

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നും ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങി. നാളെ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്ലിനാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് അന്തിമ അംഗീകാരം നല്‍കിയത്.

751 അംഗ പാര്‍ലമെന്റില്‍ 621 പേരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ചരിത്രപരമായ വോട്ടിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ബ്രിട്ടീഷ് പ്രതിനിധികള്‍ക്ക് യാത്രയയപ്പു നല്‍കി. യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളായിരുന്നു ബ്രിട്ടനെ പ്രതിനിധാനം ചെയ്തിരുന്നത്. 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പടികളിറങ്ങുമ്പോള്‍ ചിലരുടെ മുഖത്ത് കണ്ണീര്‍.

ചിലര്‍ക്ക് ആഗ്രഹ സാഫല്യത്തിന്റെ പുഞ്ചിരി. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പു വച്ചതോടെയാണ് നിയമമായത്. നാളെ ബ്രിട്ടീഷ് സമയം രാത്രി 11നാണ് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.