1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2020

സ്വന്തം ​ലേഖകൻ: മാർച്ച്​ എട്ടുമുതൽ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികൾ വൈറസ്​ ബാധയില്ലെന്ന്​ തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്​ കുവൈത്ത്​ പുനഃപരിശോധിക്കുമെന്ന്​ റിപ്പോർട്ട്​. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്​ടിക്കുമെന്നതിനാൽ മന്ത്രസഭാ യോഗം ഇതു പുനരാലോചിക്കുമെന്ന്​ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്​ ‘അൽ റായ്​’ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.

തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ പുതിയൊരു നിർദേശം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ്​ ആലോചന. നിലവിലെ ഉത്തരവ്​ പ്രകാരം ഇന്ത്യ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ഇൗജിപ്​ത്​, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യക്കാരാണ്​ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കേണ്ടത്​.

അതത്​ രാജ്യങ്ങളിലെ കുവൈത്ത്​ എംബസി അംഗീകൃത ഹെൽത്ത് സെന്‍ററുകളിൽനിന്നാണ്​ കൊറോണ വൈറസ്​ ബാധിതരല്ല എന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ സ്വന്തമാക്കേണ്ടത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.