
സ്വന്തം ലേഖകൻ: കൊറോണയെ തുടര്‍ന്ന് രാജ്യമെങ്ങും ഭീതിയില്‍ കഴിയുന്നതിനിടെ ദില്ലിയുടെ പല ഭാഗങ്ങളിലുമായി കൊടുങ്കാറ്റും പേമാരിയും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ രൂപപ്പെട്ടത്. ഇന്ന് വൈകീട്ടും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ രൂപപ്പെട്ടതിനെ തുടര്‍ന്ന് താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കനത്തമഴയുടെ ദൃശ്യങ്ങള്‍ ദില്ലി നിവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, രാജ്യമെങ്ങും കൊറോണ ഭീതിയില്‍ കഴിയുകയാണ്. ഇതുവരെ ഇന്ത്യയില്‍ മരിച്ചത് രണ്ട് പേരാണ്. രണ്ടാമാതായി മരിച്ച സ്ത്രീ ദില്ലി സ്വദേശിയാണ്. തലസ്ഥാനത്ത് കൊറോണ ആറാമതായി സ്ഥിരീകരിച്ചത് ഇവര്‍ക്കായിരുന്നു. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ ഇവര്‍ മരണപ്പെട്ടത്. ദില്ലിയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
16.5 ഡിഗ്രീ സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. വൈകുന്നേരത്തോടെ മഴ ശക്തപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 27 ഡിഗ്രീ സെല്‍ഷ്യസാണ് ഇവിടുത്തെ കൂടിയ താപനില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല