1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,644 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,323 ആയി ഉയര്‍ന്നു. 83 മരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,000ത്തിനടുത്തെത്തി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 790 പോസിറ്റീവ് കേസുകളും 36 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,296 ആയി. 521 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

മുംബൈയില്‍ മാത്രം 500 ലധികം കേസുകളാണ് പുതുതായി റിപ്പോര്‍ട്ടു ചെയ്തത്. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ 60 ശതമാനം കേസുകളും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് മുംബൈയിലാണ്. അതേസമയം ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറില്‍ 333 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,054 ആയി ഉയര്‍ന്നു.

262 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ദല്‍ഹിയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 4,122 പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.