1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം പ്രതിസന്ധിയില്‍. തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വണ്ടിപിടിച്ചു പോകാനാണ് നോര്‍ക്കയില്‍ നിന്നു കിട്ടിയ മറുപടിയെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജയ്പൂരില്‍ 25 മലയാളി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിമാറ്റാന്‍ നിര്‍ദ്ദേശം വന്നതോടെ പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണിവർ. ദില്ലിയില്‍ മാത്രം അയ്യായിരത്തോളം ആളുകൾ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേരും.

രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യ ട്രെയിന്‍ ദല്‍ഹിയില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.

തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. മുംബൈ, ബെംഗലൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്നും പ്രത്യേക ട്രെയിന്‍ സര്‍വ്വീസും ആലോചിക്കുന്നുണ്ട്. മറ്റ് മാര്‍ഗമില്ലാതെ കുടുങ്ങിക്കിടിടക്കുന്നവരുടെ കാര്യവും ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

“കേരളത്തിലേക്ക് എത്തുന്ന എല്ലാവര്‍ക്കും പരിശോധനയും പരിചരണവും നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കുകയുള്ളൂ. അതിര്‍ത്തിയില്‍ തിരക്കുണ്ടാക്കുക, ആരോഗ്യ വിവരങ്ങള്‍ മറച്ചുവെക്കുക, അനധികൃതമായി വരാന്‍ ശ്രമിക്കുക എന്നത് രോഗവ്യാപനത്തെ തടയാന്‍ സാധിക്കില്ല,” മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തി കടന്ന് എത്തുന്ന ഒരാള്‍ എവിടെ നിന്നാണ് വരുന്നത്. എവിടേക്കാണ് പോകുന്നത്, എത്തിച്ചേരുന്ന സ്ഥലത്തെ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് സര്‍ക്കാരിന് കൃത്യമായ ധാരണ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് എല്ലാവര്‍ക്കും ഒരേ സമയം വരണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല.

മുന്‍ഗണനാ പട്ടികയില്‍പെട്ടവരും സ്വന്തമായി വാഹനത്തില്‍ വരാന്‍ കഴിയുന്നവരുമാണ് ആദ്യം എത്തിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളു എന്നും അദ്ദേഹമ അറിയിച്ചു

അതിര്‍ത്തി കടന്ന് എത്തുന്നവര്‍ അവരുടെ സ്ഥലത്ത് കൃത്യമായി എത്തിച്ചേരണം. സമയം കണക്കാക്കി പോലീസാണ് ഇക്കാര്യം ഉറപ്പാക്കുന്നത്. എത്തിയില്ലെങ്കില്‍ ചട്ടലംഘനമാവുകയും കര്‍ശന നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്നവരുടരെ പാസ് വിതരണം പുനരാരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നും വരുന്നവരൊഴികെയുള്ളവര്‍ക്കാണ് പാസ് അനുവദിക്കുക.

പാസ് വിതരണം നിര്‍ത്തിയിരുന്നെങ്കിലും നിരവധി പേരാണ് കേരളത്തിന്റെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരുന്നത്. കാസര്‍കോട് ജില്ലയിലെ തലപ്പാടിയിലേക്കും പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ വാളയാറിലേക്കും നിരവധി പേരാണ് എത്തുന്നത്.

പാസില്ലാതെ തിരുവനന്തപുരം അതിര്‍ത്തിയിലേക്കെത്തുന്നവരെ റെഡ്‌സോണില്‍ നിന്നും വരുന്നവരായി കണക്കാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഇവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.