
സ്വന്തം ലേഖകൻ: മെട്രോയിലും ബസുകളിലും യാത്രചെയ്യുന്നവർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായിരിക്കണം യാത്ര. കൂട്ടംകൂടുകയോ തിരക്കുകൂട്ടുകയോ ചെയ്യരുതെന്നും നിർദേശിച്ചു. കഴിഞ്ഞമാസം 4നു രാത്രിയിൽ നിർത്തിവച്ച മെട്രോ സർവീസുകൾ 26നാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്.
5 പ്രധാന നിർദേശങ്ങൾ
യാത്ര ചെയ്യുന്നതിന്റെ 30 മിനിറ്റ് മുൻപ് സ്റ്റേഷനിൽ എത്തണം. സ്റ്റേഷന്റെ അകത്തോ പുറത്തോ കൂട്ടംകൂടി നിൽക്കരുത്. സ്റ്റേഷനിലും ട്രെയിനുകളിലും യാത്രക്കാർ തമ്മിൽ 6 അടി അകലം പാലിക്കണം. അടയാളങ്ങൾ രേഖപ്പെടുത്തിയ ഇടങ്ങളിൽ മാത്രം നിൽക്കുക.
ആദ്യമെത്തുന്ന വാഹനത്തിൽ യാത്രക്കാർ കൂടുതലാണെങ്കിൽ അടുത്തതിനായി ക്ഷമയോടെ കാത്തുനിൽക്കുക.
വാഹനങ്ങളിൽ അനുവദിക്കപ്പെട്ട സീറ്റുകളിൽ മാത്രം ഇരിക്കുക. ഇരിക്കരുതെന്ന സ്റ്റിക്കർ പതിച്ചയിടങ്ങൾ ഒഴിവാക്കുക.
വീടുകളിൽ നിന്നു പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമാണ്. ഗ്ലൗസ് ധരിക്കുന്നതും ഹാൻഡ് സാനിറ്റൈസർ കരുതുന്നതും സുരക്ഷിതമാണ്.
ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം 20 സെക്കൻഡ് സോപ്പ് ലായനിയിൽ കൈകൾ കഴുകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല