1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2020

സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസികയായ ന്യൂസ് വീക്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്.

ഒപീനിയന്‍ എഡിറ്റര്‍ ജോഷ് ഹമ്മറും ഗ്ലോബല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി കൂപ്പറുമാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്. അതേസമയം വെബ്‌സൈറ്റില്‍ നിന്ന് ലേഖനം നീക്കം ചെയ്യില്ലെന്നും ഖേദപ്രകടനം കൂട്ടിച്ചേര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ ഭരണഘടന പൗരത്വത്തിന് ജനനം മാനദണ്ഡമാക്കുന്നില്ലെന്നാണ് അഭിഭാഷകനായ ജോണ്‍ ഈസ്റ്റ്മാന്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. മാതാപിതാക്കള്‍ കുടിയേറ്റക്കാരാണെന്ന കമല ഹാരിസിന്റെ യോഗ്യതയില്‍ ഈസ്റ്റ്മാന്‍ സംശയം രേഖപ്പെടുത്തിയിരുന്നു.

കമലയുടെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണെന്നും ലേഖനത്തില്‍ വിവരിച്ചിരുന്നു. ജമൈക്കന്‍-ഇന്ത്യന്‍ ദമ്പതികളുടെ മകളായി പിറന്ന കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റാകാന്‍ നിയമപരമായി യോഗ്യയല്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.