1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2020

സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തയാറാകാതിരുന്നതോടെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് തയാറായില്ല.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കൊവിഡ് ലോക്ഡൗണും ചൂണ്ടിക്കാട്ടിയാണു ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്. ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റണമെന്ന ഹര്‍ജികള്‍ ഓഗസ്റ്റ് 17ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു.

പരീക്ഷാര്‍ഥികളെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്നു കോടതി വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ പരീക്ഷ നടത്തിയിരുന്നു. നീറ്റ് പരീക്ഷയ്ക്കു കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമെന്നതിനാല്‍ സാമൂഹിക അകലം പാലിക്കല്‍ സാധ്യമാകില്ലെന്നാണു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.