1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2020

സ്വന്തം ലേഖകൻ: എയർ ബബ്​ൾ ധാരണപ്രകാരം ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ടു മുതലാണ്​ സർവീസുകൾ പുനരാരംഭിക്കുകയെന്ന്​ ഒമാൻ എയർ അറിയിച്ചു.ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക്​ രണ്ടു​ പ്രതിവാര വിമാനങ്ങൾ വീതമാണ്​ ഉണ്ടാവുക. ഡൽഹിയിലേക്ക്​ തിങ്കളാഴ്​ചയും ബുധനാഴ്​ചയും മുംബൈയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയും കൊച്ചിയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സർവീസ്​. ഒക്​ടോബർ 24 വരെ ഇൗ സമയക്രമമായിരിക്കും തുടരുക.

സലാം എയർ ആക​െട്ട മസ്​കത്തിൽനിന്ന്​ ഇന്ത്യയിലെ ആറു​ നഗരങ്ങളിലേക്കാണ്​ സർവീസ്​ നടത്തുക. കോഴിക്കോട്​, ചെന്നൈ, ഹൈദരാബാദ്​, ജയ്​പൂർ, ലഖ്​നോ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്​ രണ്ടു​ പ്രതിവാര സർവീസുകൾ വീതമാണ്​ ഉണ്ടാവുക. സലാം എയർ വെബ്​സൈറ്റ്​, കാൾ സെൻറർ, ട്രാവൽ ഏജൻറുമാർ എന്നിവർ മുഖേന ടിക്കറ്റുകൾ എടുക്കാവുന്നതാണ്​.

താൽക്കാലിക വിമാന സർവീസിന്​ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വൈകാതെ ഇന്ത്യയിലേക്ക്​ സ്​ഥിരം സർവീസിന്​ അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും സലാം എയർ സി.ഇ.ഒ ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ്​ പറഞ്ഞു. പശ്ചിമേഷ്യയിലെ എല്ലാ വിമാനക്കമ്പനികളുടെയും പ്രധാനപ്പെട്ട മാർക്കറ്റാണ്​ ഇന്ത്യ. കഴിഞ്ഞ മൂന്നു​ മാസത്തിനിടെ 700ഒാളം ചാർ​​േട്ടഡ്​ വിമാന സർവീസുകളാണ്​ സലാം എയർ നടത്തിയത്​. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലേക്ക് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.